ലക്നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഒൻപത് പേർ അറസ്റ്റിൽ. സോൻഭദ്ര ജില്ലയിലെ ദരിദ്രരെയും വനവാസികളെയും പ്രലോഭിപ്പിച്ചും പണം വാഗ്ദാനം നൽകിയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സംഘമാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു. ഗ്രാമത്തിൽ പ്രാദേശിക ഗോത്രവർഗക്കാരെ രോഗശാന്തി ശ്രുശ്രൂഷകൾ ഇവർ സംഘടിപ്പിച്ചിയിരുന്നു ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചത്. കൂടാതെ പ്രതികൾ പണവും സാധനങ്ങളും വാഗ്ദാനം ചെയ്തും മതപരിവർത്തനം നടത്തിയിരുന്നു.
ജില്ലയിലെ ചോപ്പാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ വനവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിച്ച് ക്രിസ്ത്യൻ മതത്തിലേക്ക മാറ്റുന്നുവെന്ന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് കാലു സിംഗ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 42 പേർക്കെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അറസ്റ്റിലായ പ്രതികളിൽ തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശി ജയ്പ്രഭു , ഉത്തർപ്രദേശിലെ റോബർട്ട്‌സ്ഗഞ്ചിലെ അജയ് കുമാർ, ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി ചെക്ക ഇമ്മാനുവൽ എന്നിവരും ഉൾപ്പെടുന്നു. രാജേന്ദ്ര കോൾ, രഞ്ജൻ എന്ന ഛോട്ടു, പർമാനന്ദ്, സോഹൻ, പ്രേംനാഥ് പ്രജാപതി, രാം പ്രതാപ് എന്നിവരാണ് അറസ്റ്റിലായ ബാക്കി പ്രതികൾ.















