ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ് പ്രൊഡക്ഷനിൽ ഇറങ്ങുന്ന ആദ്യ ചിത്രം ഫൈറ്റ് ക്ലബിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ ‘ഉറിയടി’ വിജയ്കുമാറാണ് നായകൻ. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രം ഈ മാസം 15-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ജി സ്‌ക്വാഡിന്റെ പ്രഖ്യാപനം നടന്ന് ദിവസങ്ങൾക്കകമാണ് ആദ്യ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ആരാധകർ വളരെ ആവേശത്തോടെ കാത്തിരുന്ന പ്രഖ്യാപനമാണിത്. അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്കുമാർ , ശശി, അബ്ബാസ് എ റഹ്‌മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ്കുമാർ.















