കൊഹിമ: നാഗാലാൻഡിന്റെ പൈതൃകം വിളിച്ചോതുന്ന ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കുചേരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റി. നാഗാലാൻഡിന്റെ സമ്പന്നമായ വൈവിധ്യത്തിനാണ് ഉത്സവം പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 10 ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ ഭാഗമാവാൻ എത്തിയ എറിക് ഗാർസെറ്റിക്ക് നന്ദി അറിയിച്ച് നാഗാലാൻഡ് മന്ത്രി ടെംജെൻ ഇംന അലോംഗും രംഗത്തെത്തിയിരുന്നു.
” നിരവധി ആളുകളെ ആകർഷിക്കുന്ന ഉത്സവമാണ് ഹോൺബിൽ ഉത്സവം. ഇത് നാഗാലാൻഡിന്റെ ചരിത്രത്തെയും പൈതൃകത്തെയും ചൂണ്ടിക്കാട്ടുന്നു. നിരവധി ആളുകളെ കണ്ടുമുട്ടാനും അവരുടെ പാരമ്പര്യങ്ങൾ മനസിലാക്കാനും സാധിച്ചു. ഈ ഉത്സവത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു” – എറിക് ഗാർസെറ്റി കുറിച്ചു.
The Hornbill Festival is mesmerizing. I’ve loved meeting so many people and learning about the different Naga communities they represent. I’m proud and honored that the United States is joining Germany as the partner nations for this year’s festival. Nagaland’s extraordinary… pic.twitter.com/6Re4oWW8kn
— U.S. Ambassador Eric Garcetti (@USAmbIndia) December 2, 2023
നാഗാലാൻഡിലെ ചരിത്ര പ്രസിദ്ധമായ ഹോൺബിൽ ഉത്സവം ഫെസ്റ്റിവൽ ഓഫ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു. ഉത്സവത്തിന്റെ ഭാഗമാകുന്നതിനൊപ്പം നാഗലൻഡിലെ ചരിത്ര പ്രസിദ്ധമായ മ്യൂസിയം സന്ദർശിക്കാൻ സാധിച്ചതിലുള്ള സന്തോഷവും എറിക് ഗാർസെറ്റി പങ്കുവച്ചു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളാണ് നാഗാലാൻഡിലെ ഹോൺബിൽ ഉത്സവത്തിൽ പങ്കുചേരാൻ എത്തുന്നത്.















