കണ്ണൂർ: പയ്യാവൂർ ചീത്തപ്പാറയിൽ കർഷക വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മറ്റത്തിൽ ജോസഫിനെയാണ് (തങ്കച്ചൻ-57) വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റബ്ബർ കൃഷിയും പശുവളർത്തലും കോഴിവളർത്തലുമായിരുന്നു ജോസഫ് ചെയ്തിരുന്നത്. എന്നാൽ കൃഷി തകർച്ചയിലായതോടെ കച്ചവടത്തിലേക്ക് നീങ്ങി.
പയ്യാവൂർ പഞ്ചായത്തിലെ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ഇദ്ദേഹത്തിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു. ചിട്ടിക്കാരുടെ നിരന്തര ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കൾഅറിയിച്ചു.















