റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാസേന. കാങ്കറിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെടുത്തത്. ഭീകരവാദ വിരുദ്ധ സ്ക്വാഡും സിആർപിഎഫും സംയുക്തമായി ചേർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
കാങ്കർ വനമേഖലയിലായിരുന്നു സംഘത്തിന്റെ പരിശോധന നടന്നത്. തുടർന്നുള്ള തിരച്ചിലിൽ തറയിൽ സ്ഥാപിച്ച നിലയിൽ ഐഇഡി കണ്ടെടുക്കുകയായിരുന്നു. വനമേഖലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. 195-ാം ബറ്റാലിയനിലെ സൈനികർക്കാണ് പരിക്കേറ്റത്. ബർസൂർ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബാനർ പോസ്റ്റർ നീക്കം ചെയ്യുന്നതിനിടെയായിരുന്നു സ്ഫോടനം.