കാലാഷ്ടമിദിനത്തിൽ കാലഭൈരവാഷ്‌ടകം പാരായണം ചെയ്യാം; ശ്രീ ശങ്കരാചാര്യ വിരചിതമായ ആ പുണ്യകൃതിയെ അറിയാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

കാലാഷ്ടമിദിനത്തിൽ കാലഭൈരവാഷ്‌ടകം പാരായണം ചെയ്യാം; ശ്രീ ശങ്കരാചാര്യ വിരചിതമായ ആ പുണ്യകൃതിയെ അറിയാം

ഈ വർഷത്തെ കാലഭൈരവാഷ്ടമി ഡിസംബർ അഞ്ച് ചൊവ്വാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 03:49 pm IST
FacebookTwitterWhatsAppTelegram

ഭഗവാൻ ശ്രീ പരമേശ്വരന്റെ ഏറ്റവും പ്രചണ്ഡമായഭാവമാണ് ഭഗവാൻ കാലഭൈരവൻ. മാർഗശീർഷ മാസത്തിലെ (ആഗ്രഹായനം) കൃഷ്ണപക്ഷ അഷ്ടമി ദിവസ്സമാണ് ശ്രീ പരമേശ്വരൻ ഭൈരവഭഗവാന്റ രൂപത്തിൽ അവതാരമെടുത്തത്. ഈ ദിവസമാണ് ഭാരതത്തിൽ കാലഭൈരവജയന്തി ആഘോഷിക്കുന്നത്, ഈ ദിവസത്തെ കാലാഷ്ടമി എന്നും പറയുന്നു. എല്ലാ മാസങ്ങളിലുമുള്ള കൃഷ്ണപക്ഷ അഷ്ടമി ദിവസങ്ങളിലും ഭൈരവ ജയന്തി പൂജ നടത്താം. എന്നാൽ മാർഗ ശീർഷ മാസത്തിലെ ഭൈരവജയന്തി ദിവസം നടക്കുന്ന പൂജകൾക്കും, ജപത്തിനും ഫലസിദ്ധി ഉറപ്പാണ്.

കാലത്തിന്റെ അധിപനായ, ഉഗ്ര രൂപിയായ, ദണ്ഡപാണിയായ കാല ഭൈരവനെ ഈ ദിവസം ഉപാസിച്ചാൽ എല്ലാ വിധകഷ്ട നഷ്ടങ്ങളിൽ നിന്നും മോചനവും, ദുഷ്ട ശക്തികളിൽ നിന്നുള്ള രക്ഷയും നേടാം.

അഷ്ടമി തിഥി സമയം

ഡിസംബർ 04, 10:00 PM – ഡിസംബർ 06, 12:37 AM വരെയാണ് ഈ വർഷത്തെ കാലഭൈരവാഷ്ടമി സമയം.

ടൈം മാനേജ്മെന്റിൽ പിന്നിലാണോ? കാലഭൈരവഭജനം നടത്തൂ ; ശിവന്റെ പ്രചണ്ഡമായ ഭാവത്തെക്കുറിച്ചറിയാം; കാലഭൈരവ ജയന്തി എങ്ങിനെ ആചരിക്കണം?. (ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം)

Read more at: https://janamtv.com/80785139/


ശ്രീ ആദിശങ്കരാചര്യ സ്വാമികള്‍ എഴുതിയ കാലഭൈരവാഷ്‌ടകം എന്ന മനോഹരമായ കൃതി കാലഭൈരവാഷ്ടമി ദിനം മുഴുവൻ ജപിക്കുന്നത് നല്ലതാണ്. ജനിച്ചവരെല്ലാം മരിക്കുമെന്നത് പ്രാപഞ്ചിക സത്യവും തത്ത്വവുമാണ്.എങ്കിലും മരണഭയമില്ലാത്ത ജീവികളില്ല.കാലഭൈരവാഷ്ടകം ജപിച്ചാൽ മരണ ഭയം അകറ്റി അകാലമൃത്യു ഒഴിവാക്കാനാകും.
കാലഭൈരവാഷ്‌ടകത്തിൽ, ആദിശങ്കരാചാര്യർ ഭഗവാൻ കാലഭൈരവനെ കാശിയുടെ നാഥനായി സങ്കൽപ്പിച്ച് സ്തുതിക്കുന്നു. വിശ്വാസികൾ നിർബന്ധമായും നിത്യവും കാലഭൈരവാഷ്‌ടകം ജപിക്കണം, ഇത് ദിവസവും ജപിക്കുന്നവരുടെ ജീവിതത്തിൽ ധാരാളം നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നു, ഇത് ദിവസവും ജപിക്കാൻ കഴിയുന്നില്ലെങ്കിൽ, എല്ലാ മാസവും വരുന്ന കറുത്തപക്ഷ അഷ്ടമി ദിനത്തിൽ മാത്രമായി ജപിയ്‌ക്കാം. കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ കാലഭൈരവാഷ്‌ടകം ജപിക്കുന്നതിലൂടെ രാഹു, കേതു, ശനി എന്നീ ദോഷങ്ങളുടെ ദോഷഫലങ്ങൾ കുറയ്‌ക്കുന്നു, കർമ്മങ്ങളുടെ അനന്തരഫലങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു.

ഇത് കൂടാതെ നിസ്സാരകാര്യങ്ങൾക്കായി സമയം കളയുന്ന ദുഃശീലം ഉള്ളവർ അവരുടെ ടൈം മാനേജ്‌മെന്റ് കഴിവുകൾ മെച്ചപ്പെടുത്താനും സമയം ബുദ്ധിപരമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ കാലഭൈരവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം .നേരം കൊല്ലുന്ന ദുഷ്പ്രവണതയുള്ളവർ കാലഭൈരവനെ ഭജിച്ചാൽ സമയം ബുദ്ധിപൂർവ്വം വിനിയോഗിച്ച് ജീവിതം വിജയകരമാക്കുന്ന രീതിയിൽ സമയ നിഷ്ഠ പാലിക്കാൻ തുടങ്ങും.

ആദിശങ്കരാചാര്യർ രചിച്ച ഭഗവാൻ കാലഭൈരവനെ ഭജിക്കുന്ന എട്ട് ശ്ലോകങ്ങളാണ് കാലഭൈരവാഷ്‌ടകം. ഈ കൃതിയിൽ എട്ടു ഖണ്ഡങ്ങളിലായി ഭഗവാൻ കാലഭൈരവനെ വന്ദിക്കുകയും അദ്ദേഹത്തിന്റെ പ്രതിരൂപവും ഗുണങ്ങളും വിവരിക്കുകയും ചെയ്യുന്നു.

ആദ്യത്തെ രണ്ട് ഖണ്ഡങ്ങൾ കാലഭൈരവന്റെ ഉന്മേഷദായകമായ രൂപത്തെയും മുനിയും യോഗികളും അദ്ദേഹത്തെ ആരാധിക്കുന്നതും വിവരിക്കുന്നു. കാലഭൈരവൻ പ്രപഞ്ചമാകുന്ന ക്ഷേത്രത്തെ പാലിക്കുകയും തന്റെ ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു എന്ന് ഇത് വിവരിക്കുന്നു. മൂന്നാമത്തെയും നാലാമത്തെയും ഖണ്ഡങ്ങളിൽ ഭഗവാൻ കാലഭൈരവനെ തിന്മയെ ശിക്ഷിക്കുകയും തന്റെ ഭക്തരെ പാപങ്ങളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും മോചിപ്പിക്കുകയും ഐശ്വര്യം നൽകുകയും ചെയ്യുന്നവനായി വിവരിക്കുന്നു.

മറ്റ് രണ്ട് ഖണ്ഡങ്ങൾ( 5 , 6 ) കാലഭൈരവനെ ശാശ്വതനും നീതിയുടെ സംരക്ഷകനുമാണെന്ന് വിശേഷിപ്പിക്കുന്നു. മരണഭയത്തിൽ നിന്നും കർമ്മ ചക്രത്തിൽ നിന്നും പുനർജന്മത്തിൽ നിന്നും മോചനം നൽകുന്നവനായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഏഴാം ഖണ്ഡം കാലഭൈരവനെ എട്ട് സിദ്ധികൾ നൽകുന്നവനും പാപം നശിപ്പിക്കുന്നവനുമാണെന്ന് വിവരിക്കുമ്പോൾ അവസാന ഖണ്ഡം ആത്മാക്കളുടെയും പ്രേതങ്ങളുടെയും അധിപനായും സമാധാനം, മഹത്വം, സന്തോഷം, ഐശ്വര്യം എന്നിവ നൽകുന്നവനായും വിവരിക്കുന്നു. കാശിയുടെ സംരക്ഷകൻ എന്ന നിലയിൽ ഭഗവാൻ ലോക സംരക്ഷകനും പാപമോചകനും ധർമ്മത്തിന്റെ പാതയിൽ ലോകരെ നയിക്കുന്നവനുമായി വിശേഷിപ്പിക്കപ്പെടുന്നു.

കാലഭൈരവാഷ്‌ടകം ശ്ലോകങ്ങൾ

ഓം ശിവായ നമഃ ||

ദേവരാജ സേവ്യമാന പാവനാംഘ്രി പങ്കജം
വ്യാലയജ്ഞ സൂത്രമിന്ദു ശേഖരം കൃപാകരം ।
നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥ 1॥

ഭാനുകോടി ഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർഥ ദായകം ത്രിലോചനം ।
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ॥2॥

ശൂലടങ്ക പാശദണ്ഡ പാണിമാദി കാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം ।
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥3॥

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം ।
വിനിക്വണൻമനോജ്ഞഹേമകിങ്കിണീ ലസത്കടിം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥4॥

ധർമസേതുപാലകം ത്വധർമമാർഗനാശകം
കർമപാശ മോചകം സുശർമദായകം വിഭും ।
സ്വർണവർണശേഷപാശ ശോഭിതാംഗമണ്ഡലം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥ 5॥

രത്നപാദുകാ പ്രഭാഭിരാമ പാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം ।
മൃത്യുദർപനാശനം കരാളദംഷ്‌ട്രമോക്ഷണം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥6॥

അട്ടഹാസ ഭിന്നപദ്മജാണ്ഡകോശ സന്തതിം
ദൃഷ്ടിപാതനഷ്ടപാപ ജാലമുഗ്രശാസനം ।
അഷ്ടസിദ്ധിദായകം കപാല മാലികധരം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥7॥

ഭൂതസംഘനായകം വിശാലകീർത്തിദായകം
കാശിവാസലോക പുണ്യപാപശോധകം വിഭും ।
നീതിമാർഗകോവിദം പുരാതനം ജഗത്പതിം
കാശികാ പുരാധിനാഥ കാലഭൈരവം ഭജേ ॥8॥

॥ ഫല ശ്രുതി ॥
കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം
ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം ।
ശോക മോഹ ദൈന്യ ലോഭ കോപ താപ നാശനം
തേ പ്രയാന്തി കാലഭൈരവാംഘ്രി സന്നിധിം ധ്രുവം ॥9॥

॥ ഇതി ശ്രീമത്പരമഹംസപരിവ്രാജകാചര്യസ്യ
ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ
ശ്രീമച്ഛങ്കരഭഗവതഃ കൃതൗ
ശ്രീ കാലഭൈരവാഷ്ടകം സമ്പൂര്‍ണം ॥

കാലഭൈരവാഷ്ടകം അർത്ഥം:

(1 )ദേവരാജാവ് പോലും സേവിക്കുന്ന, യജ്ഞസൂത്രമായി (പൂണൂൽ ) സർപ്പങ്ങളെയും തിരുജടയിൽ ചന്ദ്രനെയും ധരിച്ച കരുണാമയനായ, നാരദൻ മുതലായ യോഗികളാൽ പ്രശംസിക്കപ്പെട്ട, ആകാശത്തെ തന്റെ വസ്ത്രമായി ധരിക്കുന്ന ( ദിഗംബരനായ) കാശിയുടെ പരമാധികാരിയായ കാലഭൈരവനെ ഞാൻ വന്ദിക്കുന്നു.

(2 ) കോടാനുകോടി സൂര്യന്മാരുടെ തേജസ്സുള്ളവനും, പുനർജന്മചക്രത്തിൽ നിന്ന് ഭക്തരെ രക്ഷിക്കുന്നവനും,പരമോന്നതനും, നീലകണ്ഠനും മൂന്ന് കണ്ണുകളുള്ളവനുമായ അവൻ, നമ്മുടെഎല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. കാലകാലനായ അവന്റെ താമരപോലെ കാണപ്പെടുന്ന, ത്രിശൂലം പോലെയുള്ള കണ്ണുകൾ അനശ്വരങ്ങളാണ്. അങ്ങിനെയുള്ള കാശിയുടെ പരമാധികാരിയായ കാലഭൈരവ ഭഗവാന് നമസ്കാരം

(3 ) ത്രിശൂലം, തൊപ്പി, കുരുക്ക്, ഗദയും കൈകളിൽ പിടിച്ചിരിക്കുന്ന, ഇരുണ്ട നിറമുള്ള ആദി ഭഗവാൻഅനശ്വരനാണ്.എല്ലാ ശക്തികളും ഉള്ള അവനെ രോഗങ്ങൾ സ്പർശിക്കുന്നില്ല. അതിശക്തനും അതിമനോഹരമായ താണ്ഡവ നൃത്തം ഇഷ്ടപ്പെടുന്നവനുമായ കാശി നഗരത്തിന്റെ പരമേശ്വരനായ കാലഭൈരവനെ ഞാൻ വന്ദിക്കുന്നു.

(4 ) ലൗകിക സുഖവും മോക്ഷവും പ്രദാനം ചെയ്യുന്ന, കാഴ്ചയിൽ വളരെ പ്രസന്നനായ, തന്റെ ഭക്തരോട് ദയയുള്ളവനായ,എല്ലാ ലോകങ്ങളുടെയും ദേവനായി വിരാജിക്കുന്ന, ചലിക്കുമ്പോൾ ശ്രുതിമധുരമായ ശബ്ദം പുറപ്പെടുവിക്കുന്ന സ്വർണ്ണമണികളോടുകൂടിയ കിങ്കിണി അരയിൽ ധരിക്കുന്ന, കാശിയുടെ പരമാധികാരിയായ കാലഭൈരവ ഭഗവാന് നമസ്കാരം.

(5 )ധർമ്മ സംരക്ഷകനും അധർമ്മത്തെ നശിപ്പിക്കുന്നവനുമായ, നമ്മെ കർമ്മ ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കുകയും അതുവഴി നമ്മുടെ ആത്മാവിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്ന, സ്വർണ്ണ നിറത്തിലുള്ള സർപ്പത്തെ ആഭരണമായി ധരിക്കുന്ന കാശിയുടെ പരമാധികാരിയായ കാലഭൈരവ ഭഗവാന് നമസ്കാരം.

(6 ) രത്നങ്ങൾ പതിച്ച തൃപ്പാദങ്ങളിൽ സ്വർണ്ണചെരിപ്പുകൾ ധരിച്ച, ശാശ്വതനും ദ്വൈതമില്ലാത്തവനുമായ ഇഷ്ട ദേവതയായ, യമന്റെ (മരണത്തിന്റെ ദൈവം) അഹങ്കാരം നശിപ്പിക്കുന്ന, മരണഭയത്തിന്റെ കരാളദംഷ്‌ട്രയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നവനായ, കാശികാ പുരത്തിന്റെ നാഥനെ ഞാൻ ഭജിക്കുന്നു

(7 ) ബ്രഹ്മാവിന്റെ സൃഷ്ടികളുടെ മനസ്സിന്റെ വ്യാമോഹങ്ങളെനശിപ്പിക്കുന്ന ഉച്ചത്തിലുള്ള ഗർജ്ജനമാണ്‌ ഭഗവാന്.നമ്മുടെ എല്ലാ പാപങ്ങളെയും നശിപ്പിക്കാൻ അവന്റെ ഒരു നോട്ടം മതിയാകും.തലയോട്ടി മാല അണിയുന്ന അവനാണ് നമുക്ക് അഷ്ട സിദ്ധികളുംനൽകുന്നവൻ. അങ്ങിനെയുള്ള കാശികാപുരത്തിന്റെ നാഥനായ കാലഭൈരവനെ ഞാൻ ഭജിക്കുന്നു.

(8 ) ഭൂതഗണങ്ങളുടെ നായകനായ അവനാണ് വിശാലമായ കീർത്തികൾ നൽകുന്നത്. അവൻ കാശിയിലെ ജനങ്ങളെ അവരുടെ പാപവും പുണ്യവുമായ പ്രവൃത്തികളിൽ നിന്ന് മോചിപ്പിക്കുന്നുഅവൻ നമ്മുടെ കർമ്മങ്ങളുടെ ഫലങ്ങളെ ഇല്ലാതാക്കുകയും നമ്മുടെ യഥാർത്ഥ സ്വത്വം നമുക്ക് വെളിപ്പെടുത്തുകയും ചെയ്യുന്നു.ലോകത്തിന്റെ പരമമായ നാഥനായ അവനാണ് നമ്മെ നീതിയുടെ പാതയിൽ നയിക്കുന്നത്.

(9 ) ഫലശ്രുതി
ജ്ഞാനത്തിന്റെയും മുക്തിയുടെയും ഉറവിടമായ, മനോഹരമായ ഈ കാലഭൈരവ അഷ്ടകത്തിലെ എട്ട് ശ്ലോകങ്ങൾ പാരായണം ചെയ്യുന്നവർക്ക് അത്യുന്നതമായ അറിവ് ലഭിക്കും. ഇത് മനുഷ്യനിൽ ദുഃഖം, ആസക്തി, ദാരിദ്ര്യം, അത്യാഗ്രഹം, ക്രോധം, താപം എന്നിവയെ നശിപ്പിക്കുകയും, വിവിധങ്ങളായ ധർമ്മങ്ങളെ വർദ്ധിപ്പിക്കുക്കുകയും മരണാനന്തരം കാലഭൈരവന്റെ പാദങ്ങൾ നേടുകയും ചെയ്യും.

Tags: kalabhairavaSUBKalabhairav JayantiKALABHAIRAVA ASHTAKAMKalabhairavashtakamAdi Shankara
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies