ഭോപ്പാൽ : ‘ പട്ടിണി അത് അനുഭവിച്ചവർക്ക് മാത്രമേ ആഹാരത്തിന്റെ വില അറിയാനാകൂ ‘ ശിവരാജ് സിംഗിനെ ചേർത്ത് പിടിച്ച് ഇത് പറയുമ്പോൾ രാധാഭായി കരയുകയായിരുന്നു . ചുറ്റുമുണ്ടായിരുന്നവർ ആർത്ത് പറയുന്നുണ്ടായിരുന്നു അത് സന്തോഷത്തിന്റെ കണ്ണീരാണെന്ന് .
മുഖ്യമന്ത്രിയുടെ വീട്ടിൽ വർഷങ്ങളായി ജോലി ചെയ്യുകയാണ് രാധാഭായി . മുഖ്യമന്ത്രി ഭവനത്തിലെ പൂക്കളും, പൂന്തോട്ടവും പരിപാലിക്കുന്നതും മുഖ്യമന്ത്രിക്ക് ഭഗവാനെ വണങ്ങാൻ ദിവസവും പൂക്കൾ കൊണ്ടുവരുന്നതും രാധാബായിയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ തുടങ്ങിയതോടെ രാധാഭായി ബിജെപിയുടെ വിജയം ഉറപ്പിച്ചു . ഒപ്പം ഇതുവരെ നട്ട് വളർത്തിയതിൽ നിന്ന് ഏറ്റവും നല്ല കുറച്ച് പൂക്കളും പറിച്ചെടുത്തു. നിയുക്ത മുഖ്യമന്ത്രിയ്‌ക്ക് സമ്മാനിക്കാൻ . ശിവരാജ് സിംഗിനെ ചേർത്ത് പിടിച്ചാണ് പൂക്കൾ നൽകിയത് .
‘ പണത്തിന്റെ പ്രാധാന്യം നമുക്ക് മാത്രമേ അറിയൂ. ദാരിദ്ര്യത്തിലും, വലിയ പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന, നമ്മുടെ പല ആവശ്യങ്ങളും നിറവേറ്റാൻ സഹായിച്ചത് സർക്കാരിന്റെ ലാഡ്‌ലി ബ്രാഹ്മിൻ യോജന പദ്ധതിയാണ് . പ്രധാനമന്ത്രി മോദിജിയുടെ സൗജന്യ റേഷനും ഞങ്ങൾക്ക് വലിയ പിന്തുണയാണ്. അതുകൊണ്ട് ഞാൻ പറയും, ഇപ്പോൾ സഹോദരിമാരുടെ നാളുകൾ വന്നിരിക്കുന്നു. വികസന പ്രക്രിയ അവസാനിക്കരുത്, അതിനാൽ ബിജെപി വീണ്ടും അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്. ഇനിയും പട്ടിണി കൂടാതെ ആഹാരം കഴിച്ച് ജീവിക്കാം .
ഞങ്ങളുടെ സഹോദരൻ ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്തിന്റെ വികസനത്തിനായി വളരെയധികം പ്രവർത്തിച്ചിട്ടുണ്ട് . ബി.ജെ.പി സർക്കാരിന് കീഴിൽ മധ്യപ്രദേശിൽ നടത്തിയ പ്രവർത്തനങ്ങൾ ഇതുവരെ ഒരു കോൺഗ്രസ് സർക്കാരിലും കണ്ടിട്ടില്ല.- രാധാഭായി പറഞ്ഞു.
ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്തുടനീളമുള്ള സഹോദരിമാർ പലയിടത്തും തെരുവിലിറങ്ങി സന്തോഷം പ്രകടിപ്പിക്കുന്നു.















