ഇന്ത്യ– ഓസ്‌ട്രേലിയ ടി20 പരമ്പരയ്‌ക്കിടയിൽ പാക് അനുകൂല മുദ്രവാക്യം വിളിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. റായ്പൂരിൽ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം നടക്കുന്നതിടെയാണ് ഇവർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ന്യൂ ഗുരപ്പന പാല്യ മേഖലയിൽ താമസിക്കുന്ന ഇനായത്ത്, സയ്യിദ് മുബാറക് എന്നിവരെയാണ് ജെപി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. മോക്കഹോളിക് പബ്ബിലിരുന്നാണ് ഇവർ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പബ്ബിലിരുന്ന് മത്സരം കാണുകയായിരുന്ന ഇരുവരും ഇന്ത്യൻ ആരാധകർ ഭാരത് മാതാ കി ജയ് വിളിച്ചതോടെ പ്രകോപിതരാകുകയായിരുന്നു. ഇതേ തുടർന്നാണ് സയ്യിദ് മുബാറക്കും സുഹൃത്തുകളും പാകിസ്താൻ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രവാക്യങ്ങൾ മുഴക്കിയത്. ഇത് ചോദ്യം ചെയ്ത ഇന്ത്യൻ ആരാധകരെയും പബ്ബിലെ ജീവനക്കാരെയും ഇവർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർക്കെതിരെ ഐപിസി 153 (എ), 505(2) വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.















