കക്കരിക്ക അഥവാ കുക്കുമ്പർ ശരീത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാൽ തന്നെ വേനൽക്കാലത്ത് കുക്കുമ്പർ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ഇലക്ട്രോലൈറ്റ് കുറവ് ഇല്ലാതാക്കുന്നതിനും പേശികൾക്കും ഞരമ്പുകൾക്കും ഊർജം നൽകുന്നതിനും ഇത് സഹായിക്കും. എന്നാൽ ചില ഭക്ഷണ പദാർത്ഥങ്ങളുടെ കൂടെ കുക്കുമ്പർ കഴിക്കുന്നത് നല്ലതല്ല.
അതിലൊന്നാണ് തക്കാളി. സാധാരണ സാലഡുകളിൽ തക്കാളിയോടൊപ്പം കുക്കുമ്പർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് മികച്ച കോംമ്പിനേഷനുകളിൽ ഒന്നല്ല. കുക്കുമ്പറിന്റെയും തക്കാളിയുടെയും ദഹന പ്രക്രിയ വ്യത്യാസമാണ്. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ അസിഡിറ്റി, വയർ വീർക്കൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അടുത്തതായി കുക്കുമ്പറും റാഡിഷുമാണ്. നിരവധി ആളുകൾ ഇവ സാലഡിൽ ഉൾപ്പെടുത്തി കഴിക്കാറുണ്ട്. എന്നാൽ ഇവ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴി വെക്കും. കുക്കുമ്പറിൽ അടങ്ങിയിട്ടുള്ള അസ്‌കോർബേറ്റ് വിറ്റാമിൻ സി ആഗിരണം ചെയ്യാൻ സഹായിക്കും. എന്നാൽ റാഡിഷ് ഈ പ്രവർത്തനത്തെ തടയുകയാണ് ചെയുക. ഇത് വഴി നിരവധി പ്രശ്‌നങ്ങൾ നമ്മെ ബാധിക്കാം.
പാലും കുക്കുമ്പറും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇവ ഒരുമിച്ച് കഴിക്കാൻ പാടില്ല. പാൽ പോഷക ഗുണമുള്ളതാണ്. എന്നാൽ കുക്കുമ്പർ ഒരു ഡൈയൂററ്റിക് ആണ്. ഇവ കൂടി ചേർന്നാൽ ദഹന സംബന്ധമായ പ്രശ്‌നങ്ങളും ഛർദ്ദി പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാവാം.















