സൂപ്പർ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾ ശേഷം. സിനിമയിൽ യുവ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ജൂണിലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രാഖ്യാപനം നടന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബർ അവസാന വാരമായിരുന്നു. ഒരു ഷെഡ്യൂൾ ഇതിനോടകം പൂർത്തിയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചത്.
#VarshangalkkuShesham Location pic.twitter.com/OUITdyD243
— Forum Reelz (@ForumReelz) December 3, 2023
ഇപ്പോഴിതാ നിവിൻ പോളിയും പ്രണവ് മോഹൻലാലും ചിത്രത്തിൽ ജോയിൻ ചെയ്തതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഇരുവരും ഒന്നിച്ചുള്ള ചിത്രം അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് വിനീത് ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നത്.
കേരളത്തിലടക്കം വളരെ കുറച്ച് ലൊക്കേഷനുകൾ മാത്രമാണ് സിനിമയ്ക്കുള്ളത്. ലൊക്കേഷനുകളിൽ നിന്നുള്ള ചിത്രങ്ങളോ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകരാരും പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ടു തന്നെ ചിത്രത്തിന്റെതായി പുറത്തു വരുന്ന ഓരോ അപ്ഡേഷനും ആരാധകരുടെ ആവേശം കൂട്ടുന്ന തരത്തിലുള്ളതാണ്.
23 ദിവസംകൊണ്ടാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുന്നത്. വൈശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് തന്നെയാണ് ചിത്രം വിതരണം ചെയ്യുന്നത്. വരുന്ന വിഷുവിന് ചിത്രം തിയറ്ററുകളിൽ എത്തും. തിരയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ വിനീത് ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കൂടാതെ ചിത്രത്തിനായി ധ്യാൻ തടി കുറച്ചത് ഇതിനോടകം ചർച്ചയായിരുന്നു.