ജനാധിപത്യ രാജ്യത്ത് മികച്ച പ്രതിപക്ഷമുണ്ടാകണം; തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം: പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജനാധിപത്യ രാജ്യത്ത് മികച്ച പ്രതിപക്ഷമുണ്ടാകണം; തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 11:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മികച്ച ഭരണമുണ്ടായാൽ ഭരണവിരുദ്ധ വികാരം അപ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ശൈത്യകാല സമ്മേളനം നടക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാർലമെന്റിൽ ക്രിയാത്മകമായ ചർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം ഇതിനായി സഹകരിക്കണം. പരാജയത്തിൽ നിന്നും പാഠം പഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നിഷേധാത്മകതയെ രാജ്യം നിരസിച്ചിരിക്കുകയാണ്. മികച്ച ഭരണം കാഴ്ചവയ്‌ക്കാനായാൽ, പൊതുജനങ്ങളുടെ സേവനത്തിനായി കർമ്മനിരതരായാൽ, ഭരണവിരുദ്ധവികാരമെന്ന വാക്ക് അവിടെ അപ്രസക്തമാണ്. നാല് സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്നലെ വന്നത്. സാധാരണക്കാർക്ക് വേണ്ടി സേവനം ചെയ്യാൻ തയ്യാറായി മുന്നോട്ടുവരുന്നവർക്ക് വലിയ പ്രോത്സാഹനം നൽകുന്ന ഫലമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയാണെങ്കിൽ പ്രതിപക്ഷത്തിരിക്കുന്ന സഹപ്രവർത്തകരോട് തനിക്ക് പറയാനുള്ളത് ഇതാണ്. പ്രതിപക്ഷത്തിന് വലിയൊരു അവസരമാണ് വന്നുചേർന്നിരിക്കുന്നത്. പരാജയപ്പെട്ടതിന്റെ ദേഷ്യം പ്രകടിപ്പിക്കാനുള്ള ഇടമല്ല പാർലമെന്റ് എന്നോർക്കുക. കഴിഞ്ഞ ഒമ്പത് വർഷമായി തുടരുന്ന നിഷേധാത്മകത കൈവെടിഞ്ഞ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാൻ പ്രതിപക്ഷം തയ്യാറാകണം. പാർലമെന്റിൽ സഹകരിക്കണം. ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷത്തിന്റെ പങ്ക് വലുതാണ്. വിദ്വേഷപരമായ, നിഷേധാത്മകമായ പ്രതിച്ഛായ ജനങ്ങൾക്ക് നൽകുന്നത് മികച്ച പ്രതിപക്ഷത്തിന് ഉതകുന്നതല്ല. ഭരണപക്ഷത്തിന് സമാനമായി കഴിവുറ്റവരാകണം പ്രതിപക്ഷവും എന്നതാണ് ജനാധിപത്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags: Narendra ModiParliament Winter Session
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies