വാഷിംഗ്ടൺ: അമേരിക്കയിലെ അലബാമയിൽ വളർത്തു നായയുടെ ആക്രമണത്തിൽ 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വൂൾഫ്-ഹൈബ്രിഡ് വർഗത്തിൽപ്പെട്ട നായയാണ് കുഞ്ഞിനെ കടിച്ചു കീറിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ചെന്നായയുടെയും നായയുടെയും സങ്കരയിനമാണ് വൂൾഫ് ഹൈബ്രിഡ് ഇനത്തിൽ പെട്ട നായ. കൂടുതൽ വിവരങ്ങൾക്കായി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ” നിർഭാഗ്യകരവും ദാരുണവുമായ ഈ സംഭവത്തിൽ ഞങ്ങൾക്ക് അതിയായ ദു:ഖമുണ്ട്. കുഞ്ഞിന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുന്നു. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ മൃഗങ്ങളെ വളർത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെയും വീട്ടുകാരുടെയും സുരക്ഷ ഉറപ്പുവരുത്തുക.”- ചെൽസി മേയർ പറഞ്ഞു. യുകെയിലും യുഎസിലും ഇത്തരത്തിൽ വളർത്തു മൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നത്.















