ഐസ്വാൾ: മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫിനെ തറപറ്റിച്ച് സോറം പീപ്പിൾസ് മൂവ്‌മെന്റ്. ആകെയുള്ള 40 സീറ്റിൽ 26 ഇടങ്ങളിൽ ഇസഡ്പിഎം വിജയിച്ചപ്പോൾ ഭരണകക്ഷിയായ എംഎൻഎഫിന് 11 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു. ബിജെപി രണ്ട് സീറ്റും കോൺഗ്രസ് ഒരു സീറ്റും നേടി.
സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽഡുഹോമ മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനുള്ളിൽ ഗവർണറെ കാണുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്നണികൾ ഇല്ലാതെ ഒറ്റയ്‌ക്കായിരിക്കും ഭരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എടുത്തുപറയേണ്ട മുന്നേറ്റമാണ് സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചത്. കാര്യമായ സംഘടന സംവിധാനങ്ങൾ ഇല്ലാതിരിന്നിട്ടുകൂടി 2 സീറ്റുകളിൽ വിജയിക്കാൻ പാർട്ടിക്ക് സാധിച്ചു. ഒരു കാലത്ത് സംസ്ഥാനം അടക്കിഭരിച്ചിരുന്ന കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഇപ്പോൾ സംഭവിച്ചിരുക്കുന്നത്. കഴിഞ്ഞ സഭയിൽ 4 സീറ്റുകൾ ഉണ്ടായിരുന്ന പാർട്ടി ഒരു സീറ്റിലേക്ക് ചുരുങ്ങി.















