പാലക്കാട്: ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തിയന്ത്രം കത്തി നശിച്ചു. കുഴൽമന്ദം ദേശീയ പാതയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ മണ്ണുമാന്തിയന്ത്രത്തിന് തീപിടിക്കുകയായിരുന്നു. വടക്കാഞ്ചേരി സ്വദേശി ജോർജിന്റെ വാഹനമാണ് കത്തിനശിച്ചത്. ഇയാൾ പാലക്കാട് നിന്ന് തൃശൂരിലേയ്ക്ക് വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
യാത്രക്കിടെ തീപിടിക്കുന്നത് കണ്ട് ജോർജ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.















