ലണ്ടൻ: ഈ വർഷത്തെ വാക്ക് പ്രഖ്യാപിച്ച് ഓക്‌സ്‌ഫോർഡ്. വന്നിട്ട് ഒരു വർഷം പോലും ആവാത്ത, എല്ലാവരും ഉപയോഗിച്ച്് തുടങ്ങാത്ത എന്നാൽ വളരെ ഏറെ ജന ശ്രദ്ധയാകർഷിച്ച ‘റിസ് ‘ എന്ന വാക്കാണ് ഓക്‌സ്‌ഫോർഡ്് പ്രസ് തിരഞ്ഞെടുത്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരത്തിൽ വന്ന വാക്കാണിത്. എന്നാൽ കൂടുതൽ ആളുകളിലേക്ക് ഈ വാക്ക് എത്താൻ സ്‌പൈഡർമാൻ താരം ടോം ഹോളണ്ട് വേണ്ടി വന്നു.
ഒരു ഇന്റർവ്യൂവിലാണ് അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചത്. അതോടെ ആരാധകർ ഇതിന്റെ അർത്ഥം തേടാൻ തുടങ്ങി. സ്‌റ്റെൽ, ആകർഷണീയത, വശ്യത, പങ്കാളിയെ ആകർഷിക്കാനുള്ള കഴിവ് എന്നിങ്ങനെയാണ് ഇതിന്റെ അർത്ഥം. വേട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത എട്ടു വാക്കുകളിൽ നിന്നാണ് റിസ് എന്ന വാക്കിന് ഈ ബഹുമതി ലഭിക്കുന്നത്















