ലക്നൗ: യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗുഢാലോചന, വർഗീയ കലാപമുണ്ടാക്കാൻ ശ്രമം ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ കഫീൽ ഖാനെതിരെ എഫ്‌ഐആർ. ലക്നൗവിലെ കൃഷ്ണനഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഫിൽ ഖാനും കൂട്ടാളികളും സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. കഫീൽ ഖാന്റെ പുസ്തകത്തിൽ സർക്കാർ വിരുദ്ധവും പ്രകോപനപരവുമായ കാര്യങ്ങളുണ്ടെന്നും ആരോപണമുയർന്നിരുന്നു. നിലവിൽ പോലീസ് മുഴുവൻ വിഷയത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
153-ബി, 143, 465, 467, 471, 504, 505, 298, 295, 295-എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡോ. കഫീൽ ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യോഗി സർക്കാരിനെ അട്ടിമറിക്കാൻ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കഫീൽ ഖാനെതിരെയുള്ള ആരോപണം. ഇതേ ഉദ്ദേശം വച്ചാണ് ഗോരഖ്പൂർ ദുരന്തത്തെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ വസ്തുതകൾ കുത്തിനിറച്ച് പുസ്തകം രഹസ്യമായി പ്രചരിപ്പിക്കുന്നതെന്ന് മനീഷ് തിവാരി നൽകിയ പരാതിയിൽ പറയുന്നു. മനീഷ് തീവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഫീൽ ഖാനും അജ്ഞാതരായ നാലഞ്ചു പേർക്കുമെതിരെ കൃഷ്ണനഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആരാണ് കഫീൽ ഖാൻ..
2017 ഓഗസ്റ്റിൽ ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ നിരവധി കുട്ടികൾ മരിച്ചതായി വാർത്ത വന്നിരുന്നു. മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ധനായാണ് കഫീൽ ഖാന്റെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ ജയിലിലായിരുന്നു. കഫീലിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. 2019ൽ കഫീൽ ഖാനെ സസ്പെൻഡ് ചെയ്തു.
2019 ഡിസംബറിൽ, സിഎഎയ് ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസിൽ കഫീൽ ഖാൻ ഏതാനും മാസങ്ങൾ ജയിലിൽ കഴിഞ്ഞിരുന്നു.















