ഫുഡ് ഡെലിവറി ആപ്പുകൾ ദിനം പ്രതി വർദ്ധിച്ചു വരുമ്പോൾ ഞൊടിയിടലാണ് ഭക്ഷണം നമ്മുടെ വീട്ടിൽ എത്തുന്നത്. ഭക്ഷണം ഉണ്ടാക്കി നിൽക്കുകയോ ഹോട്ടലിൽ പോയി കഴിക്കേണ്ട ആവശ്യമോ നമുക്ക് വരുന്നില്ല എന്നതു തന്നെയാണ് ഇത്തരം ആപ്പുകളുടെ സ്വീകാര്യത വർദ്ധിക്കാൻ കാരണം. ചുരുങ്ങിയ സമയം കൊണ്ട് ഭക്ഷണം നമ്മുടെ കൈകളിൽ എത്തുകയും അത് കഴിക്കാനും നമുക്ക് സാധിക്കുന്നു. എന്നാൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പണി കിട്ടാൻ സാധ്യതയേറെയാണ്. അത്തരത്തിൽ പണി കിട്ടിയ ഒരാളുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
హైదరాబాద్ ఆర్టీసీ క్రాస్ రోడ్ లోనీ బావర్చి హోటల్లో చికెన్ బిర్యానిలో ప్రత్యక్షమైన బల్లి
అంబర్పేట డిడి కాలనీ కి చెందిన విశ్వ ఆదిత్య ఆన్లైన్లో జొమాటోలో చికెన్ బిర్యానికి ఆర్డర్
జొమోటో బాయ్ తీసుకువచ్చిన చికెన్ బిర్యానిలో బల్లి వచ్చిందని కుటుంబ సభ్యుల ఆరోపణ
బావర్చి యాజమాన్యం… pic.twitter.com/5h0x1fltiQ
— Telugu Scribe (@TeluguScribe) December 2, 2023
ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴിയാണ് തെലങ്കാനയിലെ ഒരു കുടുംബം ബിരിയാണി ഓർഡർ ചെയ്തത്. കൃത്യസമയത്തു തന്നെ ഇവർക്ക് ബിരിയാണി കിട്ടി. എന്നാൽ പായ്‌ക്കറ്റ് തുറന്ന് കഴിക്കാൻ ഇരുന്നപ്പോഴാണ് ഇറച്ചിക്ക് പുറമെ ചത്ത ഒരു പല്ലി കൂടി ഉണ്ടെന്ന് കണ്ടത്. ഇതോടെ ഇവർ സൊമാറ്റോയിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും സൊമാറ്റോ അറിയിച്ചു. പലപ്പോഴും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പലർക്കും ഇത്തരത്തിൽ നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ബിരിയാണിയുടെ പല്ലിയുടെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായപ്പോൾ കിട്ടിയ പ്രതികരണം. ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായേക്കാമെന്നും ഗുണമേന്മയുള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ ചിത്രങ്ങൾ.















