ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി റെയിൽവെ സ്റ്റേഷൻ നവീകരിക്കുന്നു. 161.50 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷന്റെ വികസനം യാഥാർത്ഥ്യമാക്കുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാഹത്മ്യവും ഐതിഹ്യവും അടിസ്ഥാനമാക്കിയാണ് സ്റ്റേഷൻ ഒരുക്കുന്നത്. അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമനമായ എല്ലാവിധ ലോകോത്തര സൗകര്യങ്ങളും ഇവിടെ യാത്രക്കാർക്കായി ഒരുക്കും.
പുരിയുടെ ആത്മീയതും പ്രശസ്തിയും ആഗോളതലത്തിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പുരി ജഗന്നാഥനെ ദർശിക്കുന്നതിനായി റെയിൽ മാർഗം എത്തുന്ന ലക്ഷകണക്കിന് ഭക്തർക്ക് സ്റ്റേഷന്റ വികസനം ഏറെ ഗുണം ചെയ്യും.
അമൃത് പദ്ധതി പ്രകാരമാണ് പുനരുജ്ജീവന പ്രവർത്തികൾ നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനുള്ള രൂപരേഖയും റെയിൽവെ പുറത്തുവിട്ടു. കൊട്ടാരത്തിന് സമാനമായ വാസ്തുവിദ്യയിലാണ് സ്റ്റേഷൻ ഒരുക്കുന്നത്.
മികച്ച ലൈറ്റിംഗും വിശാലമായ പാർക്കിംഗ് ക്രമീകരണവും സ്റ്റേഷന്റെ പ്രത്യേകതയാണ്.
പ്രവേശന കവാടത്തിന്റെ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായിരിക്കും. പുരി സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ, ഒരു രാജകൊട്ടാരത്തിൽ പ്രവേശിച്ചതുപോലെ അനുഭവപ്പെടും. റെയിൽവെ മന്ത്രാലയം സ്റ്റേഷന്റെ മാതൃക വീഡിയോ എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്.
Imbibing the lore of Lord Jagannath, modernising Puri Railway Station in Odisha. #AmritStations pic.twitter.com/pzbhi6KS4q
— Ministry of Railways (@RailMinIndia) December 3, 2023
പുരി റെയിൽവെ സ്റ്റേഷന്റെ എല്ലാ തരത്തിലും ഹൈടെക് ആയിരിക്കും. സ്‌റ്റേഷനിൽ പ്രശസ്തമായ ഭക്ഷണപാനീയ ഔട്ട്‌ലെറ്റുകൾ ഉണ്ടായിരിക്കും. വിമാനത്താവളം പോലെ ഇവിടെയും യാത്രക്കാർക്ക് ഷോപ്പിംഗ് നടത്താം. വലിയ ബ്രാൻഡുകളുടെ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ ഉണ്ടാകും. യാത്രക്കാരുടെ വിനോദത്തിനായി വിവിധ സ്ഥലങ്ങളിൽ എൽഇഡി സ്ക്രീനുകളും സ്ഥാപിക്കും.















