പുറത്തിറങ്ങിയാൽ വെയിൽ. ചർമ്മ സംരക്ഷണത്തിന് പ്രധാന്യം നൽകുന്നവർക്ക് മുന്നിലുള്ള ഏറ്റവും വലിയ കടമ്പയാണത്. ഒരു പത്ത് മിനിറ്റ് പോലും വെയിലേറ്റ് പുറത്ത് നിന്നാൽ ക്ഷീണം മാത്രമല്ല ചർമ്മമെല്ലാം കരുവാളിച്ചിട്ടുമുണ്ടാകും. സംരക്ഷണത്തിനായി കുട ചൂടിയാലും സൺഗ്ലാസ് ഉപയോഗിച്ചാലും കടുത്ത വെയിലിൽ നിന്നും സംരക്ഷണം കിട്ടണമെന്നില്ല. പൊതുവേ എല്ലാവരും സൺസ്‌ക്രീൻ വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇത്രയും വില കൊടുത്ത് സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നതിന് മുൻപ് വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വെയിലിൽ നിന്നും സംരക്ഷണം നേടാം. ഈ പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നത് വഴി നിങ്ങൾക്ക് കരുവാളിപ്പ് ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും. ജലാംശം കൂടതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിയും. ഇത് സൂര്യ രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതിന് സഹായിക്കും. ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ നിങ്ങളുടെ ചർമ്മത്തിന് വെയിലിൽ നിന്നും സംരക്ഷണം ലഭിക്കും.
1. ഗ്രീൻ ടി
സാധാരണയായി ശരീരഭാരം വർദ്ധിപ്പിക്കുന്നതിനാണ് ഗ്രീൻ ടി ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾ ആന്റിഓക്‌സിഡൻസ് സൂര്യപ്രകാശത്തിൻ നിന്നും സംരക്ഷണം നൽകും. അതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് തടയാൻ ഇത് നല്ലതാണ്.
2. നാരങ്ങ നീര്
നാരങ്ങ ഉപയോഗിച്ച് കൊണ്ടുള്ള പാനീയങ്ങളെല്ലാം വെയിൽ കൊണ്ടുള്ള ക്ഷീണമകറ്റാൻ ഉത്തമമാണ്. അതുപോലെ തന്നെ ഒരു സൺസ്‌ക്രീനായി പ്രവർത്തിക്കാനും നാരങ്ങക്ക് ആകും. ചെറു നാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അൾട്രാവയലറ്റ് രശ്മികളെ തടയും. ഇത് ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലതാക്കാൻ സഹായിക്കും.
3. തേങ്ങവെള്ളം
പ്രകൃതിദത്തമായ മോയ്‌സ്ചറൈസർ എന്നാണ് തേങ്ങാവെള്ളം അറിയപ്പെടുന്നത്. ഇത് ചർമ്മത്തെ മൃദുവുമാക്കാൻ സഹായിക്കുന്നു. സൂര്യ രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതിനും ഇത് സഹായകമാണ്.
4. ലെസ്സി, തൈര്, ബട്ടർ മിൽക്ക്
തൈര്, ലെസ്സി എന്നിവയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ശരീരത്തിലേക്ക് ഭക്ഷണത്തിൽ നിന്നും ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് സഹായിക്കും. ഇത് സൂര്യരശ്മികളിൽ നിന്നും സംരക്ഷണം നൽകും.
5. തക്കാളി
സൂര്യപ്രകാശമേറ്റ് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് തക്കാളി. ഇത് അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുകയും കരുവാളിപ്പ് തടയാൻ സഹായിക്കുകയും ചെയ്യും.















