രൺബീർ കപൂർ നായകനായെത്തിയ ‘അനിമൽ’ വൻ കളക്ഷൻ നേടി മുന്നേറുകയാണ്. നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 425 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പ്രേക്ഷകർക്കിടയിലും ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് വൻ സ്വീകാര്യത നേടാൻ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തെ സംബന്ധിച്ച് നിരവധി ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പടരുന്നത്.
ചിത്രത്തിൽ രൺബീർ കപൂറിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാരു ശങ്കറിന്റെ പ്രായമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധയാകുന്നത്. യഥാർത്ഥ ജീവിതത്തിൽ രൺബീറിനെക്കാൾ ഒരു വയസ് മാത്രമാണ് കൂടുതലെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
അനിൽ കപൂർ അവതരിപ്പിച്ച ബൽബീർ ആർ സിംഗിന്റെ ഭാര്യയായ ജ്യോതി ബി സിംഗ് എന്ന കഥാപാത്രമായാണ് ചാരു ശങ്കർ അനിമൽ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. 1981 ഓഗസ്റ്റ് 17 നാണ് ചാരു ശങ്കർ ജനിച്ചത്. രൺബീർ 1982 സെപ്റ്റംബർ 28 നുമാണ്. താരത്തിന് ഒരു വയസ് കൂടുതലാണെങ്കിലും അമ്മ വേഷം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. രൺവിജയ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺബിർ എത്തുന്നത്.