അനുരാഗ കരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശനിയാഴ്ച പുറത്തുവിടും. അണിയറ പ്രവർത്തകരാണ് ഇക്കാര്യം പുറത്തു വിട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് ടൈറ്റിൽ പോസ്റ്റർ പുറത്തു വിടുന്നത്.
View this post on Instagram
രണ്ടു പോലീസുകാരുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. അനുശ്രിയും മിയയുമാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തനും കോട്ടയം നസീറും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. അരുൺ നാരായണനും സിജോ സെബാസ്റ്റിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലണ്ടൻ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.
ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമ അടുത്ത വർഷം ആദ്യം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസിഫ് അലിക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സന്തോഷം അറിയിച്ച് ബിജുമേനോൻ രംഗത്തെത്തിയിരുന്നു. ഒപ്പം ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററും പങ്കുവച്ചിരുന്നു.