തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 45,960 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് വില 5,745 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടർച്ചയായി വില കയറിയ ശേഷം, രണ്ട് ദിവസം കൊണ്ട് പവന് 1 ,120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര സ്വർണ വിപണിയിലെ വില വ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,785 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 46,280 രൂപയുമായിരുന്നു.
അതേസമയം വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയ്‌ക്ക് 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.