വയനാട്: മാനന്തവാടിയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവെ യുവതിയും യുവാവും അറസ്റ്റിൽ. മാനന്തവാടി പൊരുന്നനൂർ അഞ്ചാംമൈൽ സ്വദേശി ഹസീബ്, മലപ്പുറം തിരൂർ പാലത്തറ സ്വദേശിനി സോഫിയ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്നും 500 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എക്‌സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.