വാഷിംഗടൺ: ജൂത വിരുദ്ധ സമരം നടന്ന അമേരിക്കയിലെ മൂന്ന് പ്രമുഖ യൂണിവേഴ്സ്റ്റികളിലെ പ്രസ്ഡന്റുമാരെ വിളിച്ചുവരുത്തി അതൃപ്തിയറിച്ച് അമേരിക്കൻ കോൺഗ്രസ്. ഹാർവാർഡ്, പെൻസിൽവാനിയ, മസാച്യൂസെറ്റ് തുടങ്ങി പ്രമുഖ യൂണിവേഴ്സിറ്റിയിലെ പ്രസിഡന്റുമാർക്കായിരുന്നു വിമർശനം. ക്യാമ്പസുകളിൽ ജൂതവിരുദ്ധ പ്രകടനങ്ങൾ നടന്നതാണ് നിയമനിർമ്മാണ സഭയെ ചൊടിപ്പിച്ചത്.
ഇന്നത്തെ പ്രതിഷേധം ഭാവിയിൽ അക്രമ സംഭവങ്ങളിലേക്ക് വഴിവെക്കില്ലേയെന്ന് കോൺഗ്രസ് ചോദിച്ചു. വിഷയത്തെ നിസാരവത്ക്കരിക്കാനാണ് ഒരോ പ്രസിഡന്റുമാരും ശ്രമിച്ചതെന്നും പ്രതിഷേധങ്ങളിൽ നിശബ്ദത പാലിച്ചതായും കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖരും അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ജൂതവിരുദ്ധ സമീപനങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയിലെ അംഗമായ സഞ്ചീവ് സന്യാൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പതനം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അവർക്ക് സാങ്കേതികമായ അറിവുണ്ടെങ്കിലും സാമൂഹികകാര്യങ്ങളെ കുറിച്ച് ബോധമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സംവിധായകനായ വിവേക് അഗ്‌നി ഹോത്രിയും യൂണിവേഴ്‌സിറ്റികളിൽ നടന്ന ജൂതവിരുദ്ധ കൂട്ടായ്മകൾക്കെതിരെ രംഗത്തുവന്നിരുന്നു.















