കാസർകോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ പിടിയിൽ. കുമ്പള സ്വദേശി അബ്ദുൾ ഹമീദി (44) ആണ് പോക്‌സോ കേസിൽ പിടിയിലായത്. മദ്രസയിലെ പഠനം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ കുമ്പള പോലീസിൽ പരാതിപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.















