ശരീരത്തിലെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കഴിയുമോ? സത്യാവസ്ഥ ഇത്..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ശരീരത്തിലെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കഴിയുമോ? സത്യാവസ്ഥ ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യുന്നതാണ് അവയവദാനം. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന നന്മയേറിയ പ്രവൃത്തിയായാണ് അവയവദാനത്തെ കാണുന്നത്. ജീവൻ അപകടപ്പെടുത്തുന്ന രോ​ഗങ്ങളുമായി മല്ലിടുന്നവർക്ക് പ്രത്യാശ നൽകാനും പുതുജീവിതത്തിലേക്ക് നയിക്കാനും ഓരോ അവയവദാനവും സഹായിക്കുന്നു.

ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നത് മൂലം പ്രതിവർഷം അഞ്ച് ലക്ഷം പേർ രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റിപ്പോർട്ടുകൾ. രണ്ട് രീതിയിലാണ് അവയവങ്ങള്‍ മാറ്റിവെക്കാന്‍ ലഭിക്കുന്നത്. ഇതില്‍ ഒന്ന് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് സ്വീകരിക്കുന്നതാണ്. ഇതിനെ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. അടുത്ത ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കുന്നതാണ് രണ്ടാമത്തേത്. ഇതിനെ ലൈവ് ഡോണര്‍  ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു.

സാധാരണ ഗതിയിൽ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് ഒൻപത് പേരുടെ ജീവൻ രക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മരണപ്പെട്ട ഒരാളുടെ ഈ ഒൻപത് അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്.

1) ഹൃദയം

ശരീരത്തിന്റെ കേന്ദ്രം. ശരീരത്തിന്റെ എല്ലാ ഭാ​ഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും ഹൃദയം സ്പന്ദിക്കുന്നു. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9,800 ലിറ്റർ മുതൽ 12,600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.

അതുകൊണ്ട് തന്നെ ശരീരത്തിന്റെ സു​ഗമമായ പ്രവർത്തനത്തിനായി ഹൃദയം നിർണായക പങ്ക് വഹിക്കുന്നു. ഹൃദയസ്തംഭനവും മറ്റ് അസ്വസ്ഥതകളും അനുഭവിക്കുന്നവർക്ക് ആശ്വാസമാകും ഹൃ​ദയ ദാനം. ഹൃദയത്തിന്റെ സാധാരണ പ്രവർത്തനം വീണ്ടെടുക്കാനും ആരോ​ഗ്യകരമായ ജീവിത ശൈലി പുനരാരംഭിക്കാനും ഒരാളെ സഹായിക്കാൻ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് കഴിയും.

2) ശ്വാസകോശം

ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് ശ്വാസകോശം. ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും കൈമാറ്റം സുഗമമാക്കുന്ന ശ്വസനവ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. ‌‌നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു. ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.

മരണമടഞ്ഞ ദാതാക്കൾക്ക് ഒന്നോ രണ്ടോ ശ്വാസകോശങ്ങൾ ദാനം ചെയ്യാവുന്നതാണ്. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌ഒ‌പി‌ഡി) അല്ലെങ്കിൽ പൾമണറി ഫൈബ്രോസിസ് പോലുള്ള കഠിനമായ ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ളവർക്ക് ജീവൻ രക്ഷിക്കാനുള്ള അവസരമാണ് ശ്വാസകോശം ദാനം ചെയ്യുന്നത് വഴി ദാതാവ് ചെയ്യുന്നത്.

3) കരൾ


ശരീരത്തിലെ ഏറ്റവും വലിയ ​ഗ്രന്ഥിയാണ് കരൾ. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ദാനം ചെയ്യാവുന്നതാണ്. ദഹനം, വിഷാംശം ഇല്ലാതാക്കൽ, മെറ്റബോളിസം എന്നിവയിൽ സഹായിക്കുന്ന ഒരു സുപ്രധാന അവയവമാണ് കരൾ.മരണമടഞ്ഞവർക്ക് കരൾ ദാനം ചെയ്യാവുന്നതാണ്. പുനരുജ്ജീവിപ്പിക്കാനുള്ള പ്രത്യേക കഴിവുള്ള അവയവമാണിത്.

4) വൃക്കകൾ


രക്തത്തിൽ നിന്നുള്ള മാലിന്യങ്ങളും അധിക ദ്രാവകങ്ങളും അരിച്ചെടുക്കുന്ന അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. ജീവിച്ചിരിക്കുന്നവർക്കും മരണമടഞ്ഞവർക്കും വൃക്കകൾ ദാനം ചെയ്യാവുന്നതാണ്.

5) പാൻക്രിയാസ്

അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പാൻക്രിയാസ് നിർണായക പങ്ക് വഹിക്കുന്നു. മരണമടഞ്ഞവർക്ക് പാൻക്രിയാസ് ദാനം ചെയ്യാവുന്നതാണ്. അതുവഴി പ്രമേഹ രോ​ഗികൾകളെ സഹായിക്കാനാകും. പലപ്പോഴും വൃക്ക മാറ്റിവെക്കലിനൊപ്പം പാൻക്രിയാസ് മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തുന്നു. ശസ്ത്രക്രിയ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.

6) ചെറുകുടൽ

ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് ചെറുകുടൽ. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകളെ അപേക്ഷിച്ച് വിരളമായാണ് കുടൽമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നത്. അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാനും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താനും കുടൽമാറ്റ ശസ്ത്രക്രിയ വഴി സ്വീകർത്താക്കളെ പ്രാപ്തരാക്കുന്നു.

7) വൻകുടൽ


ഭക്ഷണത്തിൽനിന്ന് ജലവും മറ്റും വലിച്ചെടുത്ത് ദഹനയോഗ്യമല്ലാത്ത ബാക്കി ഭക്ഷണം മലവും മൂത്രവുമൊക്കെയായി ശരീരത്തിൽനിന്ന് പുറന്തള്ളുക എന്നതാണ് വൻകുടലിന്റെ പ്രധാന ധർമ്മം. ചില രോ​ഗാവസ്ഥകളിൽ സാധാരണ ദഹനപ്രവർത്തനം നടക്കുന്നതിനായി വൻകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

8) കോർണിയ


കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാ​ഗമാണ് കോർണിയ. ഒരു വസ്തുവിൽ ഫോക്കസ് ചെയ്യുവാനുള്ള ശക്തി നൽകുന്ന അവയവമാണിത്. ഐറിസ്, പ്യൂപ്പിൾ, ആൻടീരിയർ ചേമ്പർ എന്നിവയെ പൊതിഞ്ഞാണ് കോർണിയ സ്ഥിതി ചെയ്യുന്നത്.

കോർണിയ ​രോ​ഗങ്ങളും മറ്റ് കേടുപാടുകളും ഉള്ളവർക്ക് കാഴ്ച വീണ്ടെടുക്കാൻ കോർണിയ ദാനം ചെയ്യുന്നത് വഴി സ​ഹായിക്കും. കോർണിയൽ ട്രാൻസ്പ്ലാൻറേഷൻ എന്നത് വലിയ വിജയശതമാനമുള്ള ശസ്ത്രക്രിയയാണ്.

9) ത്വക്കും ടിഷ്യുകളും

സുപ്രധാന അവയവങ്ങൾക്ക് പുറമേ ചർമ്മം, എല്ലുകൾ, ടെൻഡോണുകൾ തുടങ്ങിയ ടിഷ്യൂകൾക്കും സംഭാവന ചെയ്യാൻ കഴിയുന്നതാണ്. പൊള്ളൽ ശസ്ത്രക്രിയകൾ, ഓർത്തോപീഡിക് ചികിത്സകൾ തുടങ്ങിയവയിൽ ഇത്തരം കലകളും ചർമ്മവും ദാനം ചെയ്യാവുന്നതാണ്.

Tags: organ donationOrgan Transplantation
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies