ഭുവനേശ്വർ: ഒഡീഷയിലെ മദ്യ കമ്പനി ഉടമകളുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 200 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. പ്രമുഖ മദ്യ നിർമ്മാണ കമ്പനിയായ ശിവ് ഗംഗ ആന്റ് കമ്പനി, ബൗധ് ഡിസ്റ്റിലറി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ ദിവസം ആരംഭിച്ച പരിശോനയാണ് ഇന്നും തുടരുന്നത്. ഒഡീഷയിലെ ആറോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മദ്യ വിൽപ്പനയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
മദ്യ വിൽപ്പനയുടെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കുകയും വ്യാജ കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പനയുടെ ലാഭം മറച്ചുവെച്ച് കൊണ്ട് കമ്പനികൾ വൻ നികുതി തട്ടിപ്പ് നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.















