ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമം. മെഷീൻ തകർക്കുന്നിതിനിടെ അകത്തെ നോട്ടുകൾ കത്തി ചാമ്പലാവുകയും ചെയ്തു. ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കവർച്ചാ ശ്രമം നടന്നത്. രണ്ടുപേർ ഗ്യാസ് കട്ടറുമായി എടിഎമ്മിൽ എത്തുകയായിരുന്നു. തുടർന്ന് കട്ടർ ഉപയോഗിച്ച് മെഷീൻ തകർക്കാൻ ശ്രമിച്ചു. അതോടെ മെഷിനകത്തെ നോട്ടുകൾക്ക് തീപിടിക്കുകയായിരുന്നു. ഇത് കണ്ട് എടിഎം മെഷീനുള്ള കെട്ടിടത്തിന്റെ ഉടമ ഓടി എത്തിയപ്പോഴേയ്‌ക്കും കവർച്ചാ സംഘം രക്ഷപ്പെട്ടിരുന്നു. ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചിട്ടാണ് സംഘം രക്ഷപ്പെട്ടത്.















