ഭുവനേശ്വർ: ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകനായ ശ്രീ ശ്രീനിവാസൻ തമ്പുരാന് മാനവിക സേവനത്തിൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു. വേൾഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ആർപിഒ) ഗവേണിംഗ് കൗൺസിലാണ് ഡോക്ടറേറ്റ് നൽകിയത്. അദ്ദേഹത്തിന്റെ മാനുഷിക സേവനരംഗത്തെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമാണ് ബഹുമതി.
ഭുവനേശ്വറിലെ ജയദേവ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഛത്തീസ്ഗഡ് ഗവർണർ ബിശ്വഭൂസൺ ഹരിചന്ദൻ ആണ് ബഹുമതി സമ്മാനിച്ചത്. നാഷണൽ പ്രസിഡന്റ് ഡോ അഭിന്ന ഹോട്ടോയുടെ അദ്ധ്യക്ഷതയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഒഡീഷ സ്പെഷ്യൽ ഡിജി ലളിത് ദാസ് ഐപിഎസ്, പ്രൊ. എപി പാധി, ഡോ. പ്രബോധ് മൊഹന്തി, യുണൈറ്റഡ് നേഷൻസ് കാലാവസ്ഥാ വ്യതിയാന വിദഗ്ധൻ ഡോ. ഹെനറി ബോസ്മാൻ, ജെഎസ്എൽ റസിഡന്റ് ഡയറക്ടർ സിബറാം കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.















