മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സ്വകാര്യ ചടങ്ങായി ഇന്ന് രാവിലെയാണ് നിശ്ചയം നടത്തിയത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് വിവരം ആരാധകരറിയുന്നത്. കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.

പ്രതിശ്രുത വരനുമായി മാളവിക മോതിരം മാറുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിനുണ്ടായിരുന്നത്. സിംപിൾ ലഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് മാളവിക ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന വിവരം മാളവിക വെളുപ്പെടുത്തിയത്.

ഒരു മാസം മുമ്പായിരുന്നു കാളിദാസിന്റെ വിവാഹനിശ്ചയം നടന്നത്. കാളിദാസിന്റെ വധു തരിണി കലിംഗരായരും മാളവികയുടെ വിവാഹനിശ്ചയ ചടങ്ങിലുണ്ടായിരുന്നു. വളരെയധികം സന്തോഷത്തോടെ ചടങ്ങിൽ നിൽക്കുന്ന ജയറാമിന്റെയും പാർവതിയുടെയും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
















