മനസ് മരവിക്കുന്ന ഒരു വാർത്തയാണ് മുംബൈയിലെ അന്ധേരിയിൽ നിന്ന് പുറത്തുവരുന്നത്. വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 10 വയസുകാരിയെ ശസ്ത്രക്രിയക്ക് വിധേയാക്കി. 45 തുന്നലുകളാണ് ശരീരമാസകലം ഇടേണ്ടിവന്നു. ജർമ്മൻ ഷെപ്പേർഡ് എന്ന ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. ലോഥ എറ്റേർണീസ് സൊസൈറ്റിയിലായിരുന്നു സംഭവം.
സുഹൃത്തിനെ കാണാൻ തൊട്ടടുത്ത അപ്പാർട്ട്മെന്റിൽ പോയപ്പോഴാണ് തുറന്നു കിടന്ന വാതിലിലൂടെ നായ കുരച്ചുകൊണ്ട് പുറത്തെത്തി ആക്രമിച്ചത്. കുട്ടിയുടെ ഇടതു കാഫിലെ മാംസം നായ കടിച്ചെടുത്തു. മറ്റു താമസക്കാരെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നായയുടെ ഉടമയ്‌ക്കെതിരെ കുടുംബം പരാതി നൽകി.
റെസിഡൻസ് അസോസിയേഷനും ഇതിനെതിരെ രംഗത്തുവന്നു. അതേസമയം നായയുടെ ഉടമ ക്ഷമാപണം നടത്താൻ തയാറായില്ലെന്നും വിവരമുണ്ട്.സംസ്ഥാനതല തായ്ക്വാണ്ട ചാമ്പ്യനായ കുട്ടിക്ക് ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പ് അടക്കം നഷ്ടമായി. രണ്ടാഴ്ചയിലേറെ സ്കൂളിൽ പോകാനുമാകില്ല.















