തിരുവനന്തപുരം: മദ്ധ്യവയസ്കന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ആനാട് കൊല്ലങ്കോട് സ്വദേശി എസ് ദീപു (30) ആണ് അറസ്റ്റിലായത്. ആരോഗ്യപ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ 52 കാരൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ആരോഗ്യ പ്രവർത്തകർ പോലീസിൽ വിവരം അറിയിച്ചത്. സ്റ്റേഷൻ ഓഫീസർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മുഹ്സിൻ മുഹമ്മദ്, ഷാജി, സി.പി.ഒമാരായ അഖിൽകുമാർ, ശ്രീജിത്, ബിജു, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















