ടെൽ അവീവ്: ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികന് വീരമൃത്യു. മാസ്റ്റർ സർജന്റ് ഗിൽ ഡാനിയൽസാണ് (34) മരണപ്പെട്ടത്. ഗാസ മുനമ്പിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിലാണ് ഗിൽ മരണപ്പെടുന്നത്. ഇസ്രായേൽ പ്രതിരോധ സേന ഗില്ലിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗിക പ്രസ്താവനയിറിക്കിയിരുന്നു. ബെനി ഇസ്രായേൽ സമൂഹത്തിൽ നിന്നുള്ള ഗില്ലിന്റെ പൂർവ്വികർ ഇന്ത്യയിലെ മഹാരാഷ്‌ട്ര മേഖലയിൽ നിന്നുള്ളവരാണ്.
ഈ ക്രൂരവുമായ യുദ്ധത്തിൽ ഇസ്രായേലിന് നിരവധി സൈനികരെ നഷ്ടപ്പെട്ടു. ഇസ്രായേൽ രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടാൻ നിലകൊണ്ടവരണ് മരണപ്പെട്ടവർ. ഇന്ന് മറ്റൊരു ഇസ്രായേൽ സൈനികൻ മരണപ്പെട്ടു. മാസ്റ്റർ സർജന്റ് ഗിൽ ഡാനിയൽസാണ് വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ ഇസ്രായേൽ വിലപിക്കുന്നുവെന്ന്. ഗാസയിൽ ഓപ്പറേഷനിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ 86 ഇസ്രായേലി നഷ്ടമായത്. ഒക്ടോബർ 7 മുതൽ കുറഞ്ഞത് നാല് ഇന്ത്യൻ വംശജരായ സൈനികരെങ്കിലും ഇസ്രായേിന് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.















