കൗതുകവും വ്യത്യസ്തതകൾ നിറഞ്ഞതുമായ പല കാര്യങ്ങൾ മറ്റുള്ളവരെ സമൂഹ മാദ്ധ്യമങ്ങൾ വഴി അറിക്കാൻ എന്നും താത്പര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. തിരക്കിട്ട ജീവിതത്തിലും മറ്റുള്ളവർക്ക് അറിവു പകരുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവയ്‌ക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ പുതിയൊരു വീഡിയോയാണ് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോയ്‌ക്ക് മറ്റുള്ള വീഡിയോകളിൽ നിന്നും അൽപം വ്യത്യാസമുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ സമ്മാനിച്ച ഒരു വീഡിയോയാണിത്.
കുട്ടിക്കാലത്ത് കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ ഉണ്ടാക്കി കളിച്ചിരുന്ന ഒരു ബാല്യം നമുക്കേവർക്കും ഉണ്ടായിരുന്നിരിക്കാം. അത്തരത്തിൽ കടലാസ് കൊണ്ട് ഒരു പക്ഷിയെ നിർമ്മിച്ച് പറപ്പിക്കുന്നതിന്റെ ഒരു ടൂട്ടോറിയൽ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
” ഇന്റർനെറ്റ് ലോകത്തിൽ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ ഇത്തരത്തിൽ നിരവധി ടൂട്ടോറിയൽ വീഡിയോകൾ ലഭ്യമാണ്. എന്റെ ബാല്യകാലത്തും ഇതുപോലെ ഇന്റർനെറ്റ് സൗകര്യമുണ്ടായിരുന്നുവെങ്കിൽ വിമാനങ്ങൾ നിർമ്മിച്ച് പറപ്പിക്കുന്നതിൽ ഞാനും ഒരു ചാമ്പ്യൻ ആവുമായിരുന്നു. എന്റെ ബാല്യകാലം ഇതിലൂടെ ഓർത്തു പോകുന്നു” – ആനന്ദ് മഹീന്ദ്ര കുറിച്ചു.
There are, of course, profound educational benefits of the Internet enjoyed by today’s children. But here’s something I REALLY missed out on in my childhood. With this tutorial I could have been paper plane making champ of my class! #fridaymorning pic.twitter.com/YUYtqLcZ2H
— anand mahindra (@anandmahindra) December 8, 2023
നമ്മുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് ഇന്റർനെറ്റ് ലോകത്തെ കാഴ്ചകളും ടൂട്ടോറിയൽ വീഡിയോകളും പ്രദർശിപ്പിക്കുന്നതിലുപരി ബാല്യകാലത്തതിന്റെ മധുരമേറിയ ഓർമ്മകൾ കൂടിയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോയിലൂടെ തുറന്നു കാണിച്ചിരിക്കുന്നത്. വീഡിയോ കണ്ട് നിരവധി ആളുകളാണ് അവരുടെ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവച്ച് കൊണ്ട് രംഗത്തെത്തിയത്.