സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( UIDAI ) സമയം അനുവദിച്ചിരുന്നു. ഡിസംബർ 14 വരെയാണ് ഇതിനുള്ള സമയം. ഈ സൗജന്യ സേവനം 2023-ൽ അവസാനിക്കും. my aadhaar പോർട്ടലിൽ കയറി വേണം ആധാർ അപ്ഡേറ്റ് ചെയ്യാൻ.
ഇപ്പോൾ, ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം അവസാനിക്കാൻ പോകുകയാണ്. വെറും ഒരാഴ്ച കൂടി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജനങ്ങുടെ തിരക്ക് പരിഗണിച്ച് 2023 സെപ്റ്റംബറിലാണ് സൗജന്യമായി ആധാർ തിരുത്താൻ മൂന്ന് മാസത്തേക്ക് സമയം നീട്ടി നൽകിയത്. സെപ്റ്റംബർ 14 മുതൽ ഡിസംബർ 14 വരെയായിരുന്നു അനുവദിച്ച സമയം. ഇതാണ് അവസാനിക്കാൻ പോകുന്നത്.
ആധാർ അപ്ഡേറ്റ് ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക,
നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ ആധാറുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. പ്രക്രിയയ്‌ക്കിടെ നിങ്ങൾക്ക് ഒരു OTP (വൺ ടൈം പാസ്‌വേഡ്) ലഭിക്കും.
നിങ്ങളെ തിരിച്ചറിയുന്ന രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ കൈവശം ഉണ്ടായിരിക്കണം. ഇവയിൽ ഐഡന്റിറ്റി, വിലാസം, ജനന തീയതി, ലിംഗഭേദം എന്നിവ കൃത്യമായിരിക്കണം.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ, ഈ ഘട്ടങ്ങൾ പാലിക്കുക:
UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://uidai.gov.in/en/
ഒരു അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് ഉള്ള അക്കൗണ്ട് ലോഗിൻ ചെയ്യുക.
“Update Demographic Data and Check Status” എന്നതിൽ ക്ലിക്ക് ചെയ്യുക
ഡോക്യുമെന്റ് അപ്‌ഡേറ്റിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് UIDAI ഒരു OTP അയയ്‌ക്കും. ആവശ്യപ്പെടുമ്പോൾ OTP നൽകുക.
പേര്, വിലാസം, ജനന തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, അല്ലെങ്കിൽ ഇമെയിൽ വിലാസം എന്നിവയിൽ നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.
നിങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ അനുസരിച്ച്, അതിന്റെ ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യണം.
പുതിയ വിവരങ്ങൾ നൽകുകയും ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം, അപ്‌ഡേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ശേഷം, നിങ്ങൾക്ക് ഒരു അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (URN) ലഭിക്കും. നിങ്ങളുടെ അപ്‌ഡേറ്റിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപയോഗിക്കാം.
യുഐഡിഎഐ നിങ്ങളുടെ ഡോക്യുമെന്റുകളും അപ്‌ഡേറ്റ് ചെയ്ത വിവരങ്ങളും പരിശോധിച്ചതിന് ശേഷം ഒരു SMS അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും.















