ധാക്ക: സനാതന ധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തുന്നവർ വർദ്ധിക്കുന്നു. ബംഗ്ലാദേശിൽ 220 ക്രിസ്ത്യൻ കുടുംബങ്ങളാണ് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയെത്തിയത്.
ക്രിസ്ത്യൻ മിഷനറിമാർ വനവാസികളായ ഇവരെ പണവും , ജോലിയും നൽകാമെന്ന് പ്രലോഭിപ്പിച്ച് വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആത്യന്തികമായി തങ്ങളുടെ വേരുകൾ ഹിന്ദുമതമാണെന്ന് ഈ കുടുംബങ്ങൾ മനസ്സിലാക്കുകയായിരുന്നു. സനാതന ധർമ്മത്തിലേക്ക് മടങ്ങാനും ഇവർ വളരെക്കാലമായി ആഗ്രഹിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവർ ബംഗ്ലാദേശ് അഗ്നിവീർ സൻസ്തയുമായി ബന്ധപ്പെട്ടു.
തുടർന്ന് അഗ്നിവീർ സൻസ്ത സനാതന ധർമ്മത്തിൽ വേദമന്ത്രങ്ങളും യാഗങ്ങളും സഹിതം ആചാരാനുഷ്ഠാനങ്ങൾ സംഘടിപ്പിച്ചു. ഹിന്ദുമതം ശ്രേഷ്ഠമായ സംസ്കാരത്തിന്റെ ഉറവിടമാണെന്നും , ഇനി ഇതിന്റെ ഭാഗമായി ജീവിക്കണമെന്നുമാണ് വനവാസി യുവാക്കൾ പറയുന്നത് . ആളുകളുടെ മതപരിവർത്തനം തടയാൻ ബംഗ്ലാദേശ് അഗ്നിവീർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട് .