ന്യൂഡൽഹി: ചന്ദ്രയാൻ 3-നു ശേഷം ഭാരതത്തിന്റെ അഭിമാന ദൗത്യമായ ആദിത്യ എൽ 1 സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ പകർത്തിയതായി ഐഎസ്‌ഐർഒ. ഭാരതത്തിന്റെ പ്രഥമ സൗര ദൗത്യമാണ് ആദിത്യ എൽ 1. പേടകത്തിലെ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ SUIT എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്ന് ഐഎസ്ആർഒയുടെ പ്രസ്താവനയിൽ പറയുന്നു.
200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിലാണ് SUIT എന്ന ഉപകരണം സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ വിവിധ ഫിൽട്ടറുകൾ ക്രമീകരിച്ച് പകർത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഐഎസ്ആർഒ സമൂഹ മാദ്ധ്യമങ്ങളായ എക്‌സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്തു വിട്ടിട്ടുണ്ട്.
ചിത്രങ്ങൾ കാണാം..
Aditya-L1 Mission:
The SUIT payload captures full-disk images of the Sun in near ultraviolet wavelengthsThe images include the first-ever full-disk representations of the Sun in wavelengths ranging from 200 to 400 nm.
They provide pioneering insights into the intricate details… pic.twitter.com/YBAYJ3YkUy
— ISRO (@isro) December 8, 2023
സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ഐഎസ്ആർഒ ആദിത്യ എൽ1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഏഴ് പേലോഡ്‌സ് ആണ് ആദിത്യ എൽ 1ൽ ഉൾപ്പെട്ടിട്ടുള്ളത്.