തൃശൂർ: സ്കൂൾ വിദ്യാർത്ഥിനികളെ പിന്നാലെ നടന്ന് ഉപദ്രവിച്ചതിനെ തുടർന്ന് രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ ചെറുതുരുത്തിയിലാണ് സംഭവം. ചെറുതുരുത്തി പുതുശ്ശേരി കിണറ്റിങ്കൽ മുബഷീർ(21), പുതുശ്ശേരി കുളച്ചാലിൽ സാദിഖ് (22) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവർക്കുമെതിരെ പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്കൂൾ വിട്ടുവരുന്ന പെൺകുട്ടികളെ പ്രതികൾ പിന്നാലെ നടന്ന് ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബസ് സ്റ്റോപ്പിലും ബസ്സിലും വെച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചതായാണ് പ്രതികൾക്കെതിരെയുള്ള പരാതി. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.