ഹൈദരാബാദ് ; തെലങ്കാനയിലെ പ്രോടേം സ്പീക്കറായ അക്ബറുദ്ദീൻ ഒവൈസിയ്‌ക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി നേതാവ് ടി രാജാ സിംഗ് . പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് നിർദേശം .
എന്നാൽ അക്ബറുദ്ദീന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് ടി രാജയുടെ നിലപാട് . അക്ബറുദ്ദീൻ ഒവൈസിയ്‌ക്ക് ഈ പദവി നൽകിയത് ഏറ്റവും വലിയ തെറ്റാണ് . തെലങ്കാനയിൽ താമസിക്കുന്ന ഹിന്ദുക്കളെ കൊല്ലുന്നതിനെക്കുറിച്ച് ഒവൈസി സംസാരിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ നമുക്ക് കഴിയുമോ?നിയമസഭയിൽ മുതിർന്നവർ വേറെയുണ്ടെന്നും അവർക്ക് അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാൽ ന്യൂനപക്ഷങ്ങളെയും എഐഎംഐഎം നേതാക്കളെയും സ്വാധീനിക്കാൻ ബോധപൂർവമാണ് ഈ നടപടിയെന്നും രാജ സിംഗ് പറഞ്ഞു.
15 മിനിറ്റ് നൽകിയാൽ 100 കോടി ഹിന്ദുക്കളെ കൊല്ലുമെന്ന് പറഞ്ഞ വ്യക്തിയാണ് ഖാസിം റിസ്വിയുടെ പിൻഗാമി അക്ബറുദ്ദീൻ ഒവൈസി. രാജ്യത്തിനും ഹിന്ദുക്കൾക്കും എതിരെ സംസാരിക്കുന്ന ആളെയാണ് കോൺഗ്രസ് പ്രോടേം സ്പീക്കറാക്കിയതെന്നും രാജ സിംഗ് ആരോപിച്ചു.