വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാളവിക ജയറാം. കഴിഞ്ഞ ദിവസമായിരുന്നു യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷുമായി മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ മാളവിക ജയറാം തന്നെ ഇപ്പോൾ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘ I got engaged to the love of my life’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
ചിത്രങ്ങൾ കാണാം..



ഇരുവരുടെയും നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ ജയറാമും എത്തിയിരുന്നു. ‘എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എനിക്ക് ഒരു മകനെ കൂടി കിട്ടിയിരിക്കുന്നു. ഈ ജീവിതകാലം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ’ എന്നായിരുന്നു ചിത്രം പങ്കുവെച്ച് ജായറാം കുറിച്ചത്. മാളവികയെ കൈപ്പിടിച്ച് വേദിയിലേക്ക് കൊണ്ടുവരുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് സഹോദരിക്ക് ആശംസകൾ നേർന്ന് കാളിദാസ് ജയറാമും രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് മാളവികയ്‌ക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിനുണ്ടായിരുന്നത്. സിംപിൾ ലഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് മാളവിക ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.















