കോട്ടയം: സ്‌കൂളുകളിൽ ഫിസിക്കൽ എജ്യുക്കേഷൻ പിരീയഡുകൾ മറ്റ് വിഷയങ്ങൾക്ക് ഉപയോഗിക്കരുതെന്ന് നിർദ്ദേശം. ഹയർസെക്കന്ററി ജോയന്റ് ഡയറക്ടറുടേതാണ് നിർദ്ദേശം. ഹയർസെക്കന്ററിയിൽ ഈ പിരിയിഡ് എടുക്കാൻ അദ്ധ്യാപകരില്ലെങ്കിൽ ഹൈസ്‌കൂളിലെ കായികാദ്ധ്യാപകരുടെ സേവനം തേടാം. ഹൈസ്‌കൂളിൽ അദ്ധ്യാപകരില്ലെങ്കിൽ മറ്റ് ഹയർസെക്കന്ററി അദ്ധ്യാപരുടെ സേവനവും തേടണമെന്നാണ് നിർദ്ദേശം.
ഫിസിക്കൽ എജ്യുക്കേഷൻ പിരിയിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നുവെന്ന് പരാതി വന്നിരുന്നു. ഇതോടെ ബാലാവകാശ കമ്മീഷൻ ഇടപെട്ട് ഈ പിരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് നിർദ്ദേശിച്ചു. നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ഹയർസെക്കന്ററി ഡയറക്ടറേറ്റിന്റെ ഉത്തരവ്.
നിലവിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കായികാദ്ധ്യാപക തസ്തികയില്ല. എന്നാൽ ആഴ്ചയിൽ രണ്ട് പിരിയിഡ് വീതം ഇതിന് മാറ്റി വച്ചിട്ടുണ്ട്. കൂടാതെ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്നും സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഇനത്തിൽ 75 രൂപ വീതം ഈടാക്കുന്നുമുണ്ട്.















