ന്യൂഡൽഹി: ഛത്തീസ്ഗഡിനെ നയിക്കാൻ വിഷ്ണു ദേവ് സായി. മുൻ കേന്ദ്ര മന്ത്രിയും വനവാസി നേതാവുമായ വിഷ്ണു ദേവിനെ പാർട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. റായ്പൂരിൽ നടന്ന ബിജെപി യോഗത്തിന് പിന്നാലെ കേന്ദ്ര നേതൃത്വമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
കുങ്കുരി നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള അംഗമാണ് അദ്ദേഹം. 87,604 വോട്ടുകൾക്കാണ് വിഷ്ണു ദേവ് സായി വിജയിച്ചത്. ആദ്യ മോദി മന്ത്രിസഭയിൽ കേന്ദ്ര സ്റ്റീൽ സഹമന്ത്രിയും പതിനാറാം ലോക്സഭയിൽ ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തിൽ നിന്നുള്ള അംഗവുമായിരുന്നു. 2020 മുതൽ 2022 വരെ ബിജെപി ഛത്തീസ്ഗഡ് അദ്ധ്യക്ഷനായിരുന്നു.
അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി മത്സരിച്ചത്. 90 അംഗ നിയമസഭയിൽ 54 സീറ്റുകൾ നേടിയാണ് ബിജെപി ജയിച്ചത്.















