ഡര്ബന്: ടോസ് ഇടാൻ സാധിക്കാത്ത വിധം മഴ പെയ്യുന്നതോടെ ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 വൈകുന്നു. ഡര്‍ബനിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം. മഴയെത്തുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. ഇരു ടീമുകളിലും യുവനിരയാണ് അണിനിരക്കുന്നത്.
ഇരു ടീമുകളും 24 തവണ ടി20യിൽ മുഖാമുഖം വന്നപ്പോൾ മുൻതൂക്കം ഇന്ത്യക്കായിരുന്നു. 13 തവണ ഇന്ത്യ വിജയിച്ചപ്പോൾ 10 തവണയാണ് പ്രോട്ടീസ് ജയിച്ചത്. ഒരു മത്സരത്തിന് ഫലമുണ്ടായില്ല.