സ്ത്രീധനത്തെ ചൊല്ലി സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഇതിനെതിരെ ഒരു ട്രോൾ രൂപത്തിലുള്ള പ്രതിഷേധ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ വിൻസി അലോഷ്യസ്. തികച്ചും വ്യത്യസ്തമായ രീതിയിലൂടെയാണ് താരം സ്ത്രീധനത്തതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. വിൻസി അലോഷ്യസ് തന്നയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് എടുത്ത വീഡിയോയാണെങ്കിലും സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത് വീണ്ടും ഞാൻ റീ പോസ്റ്റ് ചെയ്യുകയാണെന്നും താരം കുറിച്ചു.
”ഹായ് പെൺകുട്ടികളെ.. നിങ്ങളോട് ആരെങ്കിലും സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കിൽ ”ആരാടാ നാറി നീ???” എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്‌നമായിരുന്ന കാലത്ത് 2021 ജൂൺ 30ന് ഞാൻ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയർ ചെയ്യുന്നു”- വിൻസി അലേഷ്യസ് കുറിച്ചു. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ദിലീപ് നായകനായി എത്തിയ ലൈഫ് ഓഫ് ജോസുട്ടി എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് വിവാഹം കഴിച്ച പെൺകുട്ടിയുടെ വീട്ടുകാരോട് പണം ആവശ്യപ്പെടുകൊണ്ടുള്ള കോമഡി രംഗത്തിനൊപ്പം ഫിലോമിനയുടെ ‘കൗതുകവാർത്തകൾ’ എന്ന സിനിമയിലെ മാസ് ഡയലോഗായ ‘ ആരാടാ നാറി നീ?’ എന്ന ചോദ്യം കൂടി കൂട്ടിച്ചേർത്താണ് വിൻസി വീഡിയോ ചെയ്തിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ചെയ്ത വീഡിയോയാണെങ്കിലും ഇതിന്റെ പ്രസക്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. സ്ത്രീധനം ചോദിക്കുന്ന ആളുകളോട് ഇങ്ങനെ തന്നെ ചോദിക്കണമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.















