ഗുവാഹത്തി : തദ്ദേശീയ സംസ്കാരവും സ്വത്വവും സംരക്ഷിക്കാൻ തയ്യാറാകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഗുവാഹത്തിയിലെ ബോറഗാവിൽ അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ‘സ്വാഹിദ് ദിവസ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ .
“ഓരോ ആസാമിയും തന്റെ ഭൂമി സംശയാസ്പദമായ വിദേശികൾക്ക് വിൽക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയാണെങ്കിൽ അത് നമ്മുടെ ‘ജാതിയെ’ സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പണത്തിന്റെ ആവശ്യമില്ലെങ്കിലും ചിലർ തങ്ങളുടെ ഭൂമി സാമ്പത്തിക ലാഭത്തിനായി വിൽക്കുന്നു, സംശയാസ്പദമായ ഒരു വിദേശിക്ക് നമ്മുടെ ഭൂമി വിൽക്കരുത്. മജൂലി, ബാർപേട്ട, ബട്ടദ്രാവ തുടങ്ങിയ സ്ഥലങ്ങളിൽ പുറത്തുനിന്നുള്ളവർക്ക് ഭൂമി വിൽക്കുന്നത് തടയാൻ സർക്കാർ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.