ന്യൂഡൽഹി: രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ നിരവധി പ്രമുഖരാണ് അയോദ്ധ്യയിലേക്ക് എത്തുന്നത്. രാംലല്ലയുടെ പ്രതിഷ്ഠദിനത്തിൽ പങ്കെടുക്കാനായി വിദേശരാജ്യങ്ങളുടെ തലവന്മാരടക്കം എത്തും. ഇതിനായി മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടെ 50-ലധികം രാജ്യങ്ങളുടെ പ്രതിനിധികളെ ക്ഷണിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
രാംലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് 50 രാജ്യങ്ങളുടെ പ്രതിനിധികളെ ക്ഷണിക്കും. രാജ്യങ്ങളുടെ എംബസി വഴി ക്ഷണം അയക്കും. പങ്കെടുക്കാനുള്ള വിദേശ പ്രതിനിധികളുടെ പട്ടിക അന്തിമമാക്കുന്ന തിരക്കിലാണ്. ചടങ്ങിൽ ദുബായിൽ നിന്നും സൗദി അറേബ്യയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ഒരു പ്രതിനിധികളെും ക്ഷണിക്കും. അമേരിക്ക, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിൽ നിന്നല്ലാം പ്രതിനിധികൾ പങ്കെടുക്കും. – ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
3,000 വിവിഐപികൾ ഉൾപ്പെടെ 7,000 പേർക്കാണ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം അയക്കുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. ആർഎസ്എസ് സർസംഘ്ചാലക് ഡോ. മോഹൻ ഭാഗവതും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.