ഹൈദരാബാദ്: കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് സീതാരാമ സ്വാമിയുടെ ക്ഷേത്രമെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും എംഎൽസിയുമായ കെ. കവിത. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഒരുക്കങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു എക്‌സിലൂടെയുള്ള കവിതയുടെ പരാമർശം. അസുലഭ നിമിഷത്തിനായി തെലങ്കാന ജനത കാത്തിരിക്കുന്നതായും കവിത പറഞ്ഞു.
శుభ పరిణామం..
అయోధ్యలో శ్రీ సీతారామ చంద్ర స్వామి వారి ప్రతిష్ట,
కోట్లాది హిందువుల కల నిజం కాబోతున్న శుభ సమయంలో…
తెలంగాణతో పాటు దేశ ప్రజలందరూ స్వాగతించాల్సిన శుభ ఘడియలు..జై సీతారామ్ pic.twitter.com/qzH7M32cQJ
— Kavitha Kalvakuntla (@RaoKavitha) December 10, 2023
തിരഞ്ഞെടുപ്പിന് മുൻപ് മുസ്ലീം അനുകൂല പരാമർശങ്ങളുമായി നിറഞ്ഞുനിന്ന പാർട്ടിയാണ് ബിആർഎസ്. മുസ്ലീംങ്ങൾക്കായി പ്രത്യേക ഐടി പാർക്ക് വരെ നിർമ്മിച്ച് നൽകുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ കെസ്ആർ പ്രഖ്യാപിച്ചിരുന്നു. തീവ്ര ഇസ്ലാമിക പാർട്ടിയായ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയും പരോക്ഷമായി ബിആർഎസ് വാങ്ങി. എന്നിട്ടും വൻ തിരിച്ചടിയാണ് പാർട്ടിക്ക് സംസ്ഥാന തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാഠങ്ങൾ ഉൾക്കൊണ്ട് ബിആർസ് തങ്ങളുടെ നയംമാറ്റുന്നതിന്റെ സൂചനയാണ് കവിതയുടെ പ്രതികരണമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിൽ കെസിആറിനെ ശേഷം ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് കവിതയ്‌ക്കാണ്. അതിനാൽതന്നെ പാർട്ടിയുടെ ഭാവി നിലപാടുകൾ എന്തായിരിക്കുമെന്നതിനുള്ള സൂചനയാണ് കവിതയുടെ പ്രതികരണമെന്നും രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.