മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികളുടെ ഭാഗമായി നടത്തുന്ന വികസിത് ഭാരത സങ്കൽപ്പ് യാത്ര വസായിൽ എത്തി.
വസായ് റോഡ് വെസ്റ്റിലെ ദീൻ ദയാൽ പച്ചക്കറി മാർക്കറ്റ്, സായ് റോഡ് വെസ്റ്റിലെ ബസ് ഡിപ്പോ എന്നിവിടങ്ങളിലായാണ് പരിപാടി നടന്നത്.
ഡിസംബർ എട്ടിന് രാവിലെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം വിവിസിഎംസി അസിസറ്റന്റ് കമ്മീഷണർ നീലേഷ് മാഹ്‌ത്രെ, ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ കെബി ഉത്തംകുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളിൽ നിന്നും യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉത്തംകുമാർ അറിയിച്ചു.
വിവിധ കേന്ദ്രസർക്കാർ പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ ആധാർ സേവനങ്ങളും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.















