ന്യൂഡൽഹി: പുതുതായി പണികഴിപ്പിച്ച 12,000ത്തിലധികം ട്രെയിൻ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചതായി കേന്ദ്രസർക്കാർ. ട്രെയിൻ നമ്പർ, പേര്, സ്റ്റേഷനുകൾ, റണ്ണിംഗ് സ്റ്റാറ്റസ് എന്നീ വിവരങ്ങൾ അടങ്ങിയതാണ് ഡിസ്‌പ്ലേ ബോർഡുകൾ. വന്ദേ ഭാരത്, പുഷ്-പുൾ, തേജസ്, ഹംസഫർ, ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് , മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ(മെമു) തുടങ്ങിയ ട്രെയിനുകളുടെ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ സ്ഥാപിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എസി, ഇക്കോണമി കോച്ചുകളിലും VISTADOME കോച്ചുകളിലും ഡിജിറ്റൽ ഡിസ്‌പ്ലേ സ്ഥാപിച്ചിട്ടുണ്ട്.















