തൃശൂർ: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരന് തെരുവുനായ ആക്രമണത്തിൽ പരിക്ക്. പെരിങ്ങാട് അയ്യപ്പൻ കാവിനു സമീപമുള്ള വീട്ടുമുറ്റത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു നായ പാഞ്ഞടുത്തത്. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ നായയുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വീട്ടുമുറ്റത്ത് കുട്ടി ഒറ്റയ്‌ക്കായിരുന്നു നിന്നിരുന്നത്. ഇതിനിടെ അയ്യപ്പൻ കാവിന്റെ പരിസരത്തു നിന്നും നായ ഓടിവന്ന് കുട്ടിയെ കടിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കാവിലെത്തുന്ന ഭക്തർക്കും തെരുവുനായ്‌ക്കൾ ഭീഷണിയാവുകയാണ്. നിരവധി തെരുവുനായകളാണ് ഇത്തരത്തിൽ ഈ പ്രദേശത്ത് മാത്രമായി കറങ്ങി നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ മൂന്നര വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.